Sunday, July 13, 2008

കൊച്ചിയില്‍ നിന്നും ചെറായി ബീച്ചിലേക്ക്.....






ഹോദരന്‍ അയ്യപ്പനു ജന്മം നല്‍കിയ നാട് എന്ന നിലയിലാണു ചെറായിയെക്കുറിച്ചു ഞാന്‍ കുട്ടിക്കാലത്തേ കേട്ടത്. പിന്നെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരോണക്കാലത്ത്, വൈപ്പിന്‍ മദ്യദുരന്തം ഉണ്ടാ‍യപ്പോള്‍ വൈപ്പിന്‍ ദ്വീപിന്റെ ഭാഗമായ ചെറായിയും ചിത്രത്തില്‍ വന്നതോര്‍ക്കുന്നു. എന്തിനും ഏതിനും പ്രതികരിയ്ക്കുന്ന വൈപ്പിൻകരക്കാരെക്കുറിച്ചും കുടിവെള്ളത്തിനായി മുറവിളി കൂട്ടുന്ന ഈ നാടിനെക്കുറിച്ചും എവിടെയോ വായിച്ച ഓർമ്മയുമുണ്ടായിരുന്നു.

പില്‍ക്കാലത്ത് ചെറായിയുടെ മരുമകളായി അവിടെയെത്തിയപ്പോഴാണ് ഈ മനോഹരതീരം കാണാനും ഇവിടെ (മാസത്തില്‍ ചുരുങ്ങിയത് നാലഞ്ച് ദിവസമെങ്കിലും)താമസിക്കാനും ഭാഗ്യമുണ്ടായത്। ആദ്യമാദ്യം ഞാന്‍ അങ്ങോട്ട് പോയിരുന്നത് ഒത്തിരി സമയമെടുത്തു തന്നെയാണ്।
തിങ്കൾ മുതൽ വെള്ളി വരെ കോട്ടയത്ത് താമസിച്ച്, ശനിയാഴ്ച ഉച്ച തിരിഞ്ഞ്
ട്രെയിനില്‍ എറണാകുളത്തെത്തിയാല്‍ ബോട്ട് ജെട്ടിയിലെത്തി വൈപ്പിനിലേക്ക്। പാര്‍ക്കിനടുത്തും ഹൈക്കോര്‍ട്ടിനടുത്തും ബോട്ട് ജെട്ടികളുണ്ട്। കൊച്ചി നഗരവും ഷിപ്പ്യാര്‍ഡും ബോള്‍ഗാട്ടി പാലസും, മുളവുകാടു-വല്ലാര്‍പാടം തുടങ്ങിയ ചെറു ദ്വീപുകളും,കായല്‍ പരപ്പിലെ ഓളങ്ങളില്‍ ചാഞ്ചാടുന്ന ചെറുതും വലുതുമായ ബോട്ടുകളും എണ്ണക്കപ്പലുകളും അപൂര്‍വമായെത്തുന്ന യാത്രാക്കപ്പലുകളുമൊക്കെ കണ്ടുകൊണ്ടൊരു ബോട്ട് യാത്ര। ബോട്ട് ജെട്ടിയില്‍ ടിക്കറ്റ് എടുക്കാന്‍ നീണ്ട നിരയാണെപ്പോഴും। വൈകുന്നേരം എറണാകുളത്ത് നിന്ന് വൈപ്പിനിലേക്ക് എത്ര തിരക്കായിരുന്നെന്നോ। പത്ത് മിനിറ്റ് ഇടവിട്ട് വരുന്ന ബോട്ടില്‍ ഈ ജനമെല്ലാം എങ്ങനെയാ കയറുന്നത് എന്നാലോചിച്ചു നില്‍ക്കുമ്പോഴേക്കും മലവെള്ളപ്പാച്ചിലു പോലെ ആളുകളെല്ലാം ബോട്ടില്‍ കയറിക്കൂടിയിട്ടുണ്ടാവും। ‘സൂചി കുത്താനിടമില്ല’ എന്നൊക്കെ പറയുന്നമാതിരി തിക്കിത്തിരക്കി പോകുമ്പോഴും, വൈപ്പിനിലെ മനുഷ്യരുടെ മാന്യതയെ ഞാന്‍ നമിച്ചിട്ടുണ്ട്।

മകന് മൂന്ന് മാസം പ്രായമായപ്പോള്‍ മുതല്‍ ഞാന്‍ അവനെയും കൊണ്ട് യാത്ര ചെയ്യുമായിരുന്നു। കുട്ടി, ബാഗ്- എങ്ങനെ കയറും എന്നലോചിക്കുമ്പോള്‍ ആരെങ്കിലും ബാഗ് വാങ്ങും। കുഞ്ഞുമായി ഇരിക്കാന്‍ ആരെങ്കിലും സീറ്റ് തരും। ഇരുവശങ്ങളിലേയും കാഴ്ചകള്‍ കണ്ടൊരു ജലയാത്ര।സന്ധ്യയായാല്‍ എവിടെയും വൈദ്യുത ദീപങ്ങള്‍। പിന്നോട്ടു നോക്കിയാല്‍, പ്രകാശത്തില്‍ കുളിച്ച കൊച്ചീ നഗരം। അറബിക്കടലിന്റെ റാണി തന്നെ। സുഭാഷ് പാര്‍ക്കും മറൈന്‍ ഡ്രൈവും അംബരചുംബികളായ കെട്ടിടങ്ങളും അകന്നകന്നു പോവുന്നു। See full size image




എളങ്കുന്നപ്പുഴയിലെ ലൈറ്റ്ഹൌസ്.

വലതു വശത്ത് കണ്ടല്‍ വനങ്ങളുടെ നിഴലാട്ടം. ഇടത്തോട്ടു നോക്കിയാല്‍ ഷിപ്പ് യാര്‍ഡും, തലയെടുപ്പുള്ള ഹോട്ടലുകളും. സര്‍ക്കാര്‍ വക ബോട്ടില്‍ സഞ്ചരിച്ചാല്‍ ഐലന്‍ഡില്‍ പോവാം. അവിടെ ആളിറക്കിയ ശേഷം വീണ്ടും മുന്നോട്ട്. എളങ്കുന്നപ്പുഴയിലുള്ള ലൈറ്റ് ഹൌസ് അപ്പോഴേക്കും കണ്ണുതുറന്നു ചുറ്റും നോക്കാന്‍ തുടങ്ങിയിട്ടുണ്ടാവും. താഴെ കായലിലെ തിരയിളക്കം, മുകളില്‍ പ്രകാശത്തിന്റെ പ്രദക്ഷിണനൃത്തം... വൈകി അസ്തമിക്കുന്ന ദിവസങ്ങളില്‍ ആകാശത്തിലെ മായക്കാഴ്ചകള്‍ വേറെയും. http://i6.tinypic.com/23kw7zb.jpg

ഗോശ്രീ പാലം ഒരു ഭാഗം.
കാറിലോ സ്വകാര്യ വാഹനങ്ങളിലോ വരുന്നവര്‍ക്ക് ജങ്കാര്‍ സര്‍വീസ് പ്രയോജനപ്പെടുത്താമായിരുന്നു. ഇന്നിപ്പോള്‍ ആ (അ)സൌകര്യങ്ങള്‍ ഫോര്‍ട്ട് കൊച്ചിയിലേക്കു മാത്രം. ഗോശ്രീ പാലങ്ങള്‍ സമയത്ത് പണി തീര്‍ത്ത്, തുറന്നു കിട്ടിയിട്ട് വര്‍ഷം മൂന്നാലായി...മൂന്നു പാലങ്ങളുടെ കൂട്ടായ്മ.. അരമണിക്കൂര്‍ ബോട്ടുയാത്രക്കു പകരം പത്തുമിനിട്ട്, റോഡ് യാത്ര.



Photo of Bolgatty Palace Hotel,Kochi (Cochin), Kerala, India, The front of the hotel


കാറും ബസ്സുമൊക്കെ അന്യമായിരുന്ന മുളവുകാട്, പനമ്പുകാട് ദ്വീപുകള്‍ക്ക് ശാപമോക്ഷം। ബോള്‍ഗാട്ടി പാലസ്സിലേക്ക് കരമാര്‍ഗ്ഗവും ചെന്നെത്താം। പ്രശസ്തമായ വല്ലര്‍പാടം പള്ളി ദേശീയ തീർത്ഥാടന കേന്ദ്രമായി ഉയർത്തപ്പെട്ടിരിക്കുന്നു।

http://commons.wikimedia.org/wiki/File:Vallarpadam_Church.jpg



വല്ലാര്‍പാടം പദ്ധതി, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ നിരവധി പദ്ധതികളുടെ വരവോടെ വികസനം നോക്കി നില്‍ക്കുമ്പോള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു ।വല്ലാർപാടം പദ്ധതി ഏവരുടേയും പ്രതീക്ഷയാണു ।പാലങ്ങളിലൂടെ കടന്നു പോകുമ്പോൾ ആദ്യമാദ്യം എന്തെല്ലാം കാഴ്ചകളായിരുന്നെന്നോ!പണ്ട് ബോട്ടിലോ ജങ്കാറിലോ പോയിരുന്നപ്പോൾ ലഭിച്ച കാഴ്ചസുഖം പൂർണ്ണമായി ലഭിച്ചിരുന്നില്ലെങ്കിലും, കായൽ ദൃശ്യങ്ങളുടെ വശ്യത പറഞ്ഞാൽ അവസാനിക്കാത്തതായിരുന്നു। ഇപ്പോൾ വികസനം അനുദിനം വളരുകയാണിവിടെ । ദ്വീപിന്റെ സ്വസ്ഥത നഷ്ടപ്പെട്ടു എന്നു പറയുന്നതാവും ശരി। രാത്രിയില്‍ അവസാനത്തെ ബോട്ടും ജങ്കാറും വൈപ്പിനിലെത്തിക്കഴിഞ്ഞാല്‍ ദ്വീപ് ഉറക്കമാവുമായിരുന്നു।
ഇന്നിപ്പോള്‍ വടക്കോട്ടുള്ള വാഹനങ്ങളധികവും രാപകല്‍ ഭേദമില്ലാതെ ദ്വീപിലൂടെയാണു യാത്ര.





വൈപ്പിന്‍ ദ്വീപ് വൈപ്പിനില്‍ നിന്നും മുനമ്പത്തേക്കും വടക്കന്‍ പറവൂരിന്റെ അതിര്‍ത്തിയായ ചെറായി പാലത്തിലേക്കും എത്തി നില്‍ക്കുന്നു। പറവൂര്‍-വൈപ്പിന്‍ 23 കി।മീയും വൈപ്പിന്‍-മുനമ്പം27കി।മീയും ദൂരം വരും।പാലങ്ങളുടെ വരവോടെ റോഡുകളും നിലവാരമുള്ളതാക്കി। മുട്ടിനു മുട്ടിനു കാണുന്ന ചെറു പാലങ്ങള്‍ക്കിനിയും പുരോഗതിയായില്ല। വൈപ്പിന്‍, മുരിക്കുമ്പാടം, ഓച്ചന്തുരുത്ത്, എളങ്കുന്നപ്പുഴ, ഞാറക്കല്‍, നായരമ്പലം, എടവനക്കാട്(നടൻ സിദ്ധിക്കിന്റെജന്മദേശം), തുടങ്ങിയ പ്രധാന
സ്ഥലങ്ങള്‍ പിന്നിട്ടാല്‍ പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് അതിര്‍ത്തിയെത്തും




പ്രശസ്ത ബാലസാഹിത്യകാരന്‍ സിപ്പിപള്ളിപ്പുറം,യശശരീരനായ ശങ്കരാടി തുടങ്ങിയ നിരവധിപ്രഗല്‍ഭമതികള്‍ക്കും ജന്മം നല്‍കിയ ഗ്രാമം।യാത്രയിലുടനീളം പുട്ടിനിടയില്‍ തേങ്ങയെന്നവണ്ണം ഹൈന്ദവ-ക്രൈസ്തവ-മുസ്ലീം ദേവാലയങ്ങള്‍।


Sankaradi1.jpg

ചെറായിയിലെത്തുന്നതിനു മുന്നോടിയായി, ശ്രീ നാരായണ ഗുരു, പ്രതിഷ്ഠ നടത്തിയ ഗൌരീശ്വരക്ഷേത്രം കാണാം। ഗൌഡസാരസ്വതബ്രാഹ്മണരുടെ വരാഹക്ഷേത്രം ചെറായി ജംങ്ഷനില്‍ത്തന്നെയാണ്। വലത്തോട്ടു പോ‍യാല്‍ പറവൂരെത്താം. ചെറായി പാലത്തില്‍ ഒരു ചെറിയ പാര്‍ക്കു പോലെ ‘ഗേറ്റ് വേ ടു ചെറായി‘. ഇരുവശങ്ങളിലും ജലാശയങ്ങള്‍. ചീനവലകൾ

[sahodaran+ayyapan.jpeg]

എവിടേയും കാണാം। ചെറായി ജംഗ്ഷൻ പറവൂർ, മുനമ്പം, വൈപ്പിൻ റോഡുകളുടെ സംഗമമാണു। പറവൂരു നിന്നും വരുന്നവർക്ക് ഇവിടെവന്നു വേണംബീച്ചിലേയ്ക്കുപോവാൻ।മുനമ്പത്തുനിന്നുംബീച്ചിനു സമാന്തരമായ റോഡുണ്ട്।അടുത്തകാലത്ത് പണിതീർന്ന മാല്യ ങ്കരപ്പാലം കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും
വരുന്നവർക്ക് എളുപ്പം ചെറായിയിലെത്താൻ സഹായകമാണു.

ചെറായിയില്‍ നിന്നും നേരേ പോകുന്നത് മുനമ്പത്തേക്ക്। ആ വഴിയില്‍ വലത്തേക്കു യാത്ര ചെയ്താല്‍ സഹോദര ഭവനത്തിലെത്താം(സഹോദരന്‍ അയ്യപ്പന്റെ ജന്മഗൃഹം) കായലോരത്തുള്ള സഹോദരഭവനം സര്‍ക്കാര്‍ അധീനതയില്‍ നന്നായി സംരക്ഷിച്ചുപോരുന്നു। കുറച്ചകലെയുള്ള 'ടിപ്പു സുല്‍ത്താന്റെ കോട്ട'യാകട്ടെ, ശ്രദ്ധയില്ലാതെ പോയതിനാല്‍ അനാഥമായി കിടക്കുന്നു।ടിപ്പുവിന്റെ കോട്ടഎന്നു നാട്ടുകാര്‍ പറയുമെങ്കിലും

പള്ളിപ്പുറം കോട്ട.


1503-ല്‍ പോര്‍ച്ചുഗീസുകാര്‍ പണിതതാണത്രേ ഈ കോട്ട. പള്ളിപ്പുറത്തുള്ള ഈ കോട്ട ഇന്‍ഡ്യയില്‍ വിദേശികള്‍
നിര്‍മ്മിച്ച ആദ്യത്തെ കോട്ടകളില്‍ ഒന്നാണെന്നും പറയപ്പെടുന്നു.ഇതിനടുത്താണ് പള്ളിപ്പുറം സര്‍ക്കാറാശുപത്രിയും പൊലീസ് സ്റ്റേഷനും മറ്റും.
ചെറായിയില്‍ നിന്നും അല്പം മുന്നോട്ട് പോയി, ഇടത്തോട്ട് ഒന്നര കി।മീ പോയാല്‍ ബീച്ചിലെത്താം। കായലിന്റെ നടുവിലൂടൊരു യാത്ര। തരക്കേടില്ലാത്ത പാത. പഴക്കം ചെന്ന ഒരു തടിപ്പാലമാണു വാഹനങ്ങള്‍ക്കിന്നും ആശ്രയം.(ഇപ്പോൾ ഈപാലംപണിയിൽ)ചെറുതും വലുതുമായ റിസോര്‍ട്ടുകളും ബോട്ട് ഹൌസുകളും സഞ്ചാരികള്‍ക്കു വേണ്ടി തയ്യാറാക്കിയിട്ടുണ്ട്. ചൂണ്ടക്കാരും വലക്കാരും ചീനവലകളും ചെമ്മീന്‍ കെട്ടുകളും പുഴയുടെ മുഖമുദ്രയാണിന്നും. എളങ്കുന്നപ്പുഴ മുതല്‍ മുനമ്പം വരെ നീണ്ടുകിടക്കുന്ന തീരദേശ പാതയിലേക്കാണു നമ്മള്‍ എത്തുന്നത്.

അതാ അറബിക്കടല്‍. സമാന്തരമായ പാതയിലൂടെ എങ്ങോട്ട് സഞ്ചരിച്ചാലും കടല്‍ കണ്‍ നിറയെ കാണാം.മുനമ്പത്തെത്തും മുന്‍പ് പുലിമുട്ടുണ്ട്. അവിടെ നിന്നു നോക്കിയാല്‍ കരകാണാക്കടലിനൊപ്പം വലതുവശത്ത് തൃശൂര്‍ ജില്ലയിലെ
അഴീക്കോട് കാണാം.
ചെറായി ബീച്ചിലേക്ക് വിനോദ സഞ്ചാരികള്‍ കൂടുതല്‍ വരാന്‍ തുടങ്ങിയതോടെ സൌന്ദര്യവല്‍ക്കരണവും നടന്നിരുന്നു. ‘സുനാമി’ വന്ന് ബീച്ചിന്റെ മുഖശ്രീ കവര്‍ന്നെങ്കിലും ക്ഷീണം മാറിത്തുടങ്ങിയിട്ടുണ്ട്. ആറേഴു വര്‍ഷം മുന്‍പ് നാട്ടുകാരുടെ കൂട്ടായ്മയില്‍ സംഘടിപ്പിക്കപ്പെട്ട ‘ചെറായി ബീച്ച് ടൂറിസം മേള’ ഇന്നൊരു നാടിന്റെ ഉത്സവമായി മാറിയിരിക്കുന്നു। കടലോര ഗ്രാമങ്ങളില്‍ പലതിലും ‘ചെറായി മോഡല്‍‘ ടൂറിസം മേളകള്‍ കാണാം. സ്വദേശികളുംവിദേശികളുമടക്കം ആയിരങ്ങള്‍ പങ്കെടുക്കുന്ന മേള എല്ലാ വര്‍ഷവും ഡിസംബര്‍ അവസാനം പത്തു ദിവസം നീണ്ടു നില്‍ക്കുന്നു.

കടലുകാണാനും കായല്‍പ്പരപ്പില്‍ കളിവള്ളം തുഴയാനും ഞണ്ടും ചെമ്മീനും മീനും മറ്റും നല്ലവണ്ണം കഴിക്കാനും കടലമ്മയുടെ അരികിലിരുന്ന്, നോക്കെത്താ ദൂരത്തേക്ക് നോക്കിയിരിക്കാനും, എന്താ ചെറായിയിലേക്കു വരുന്നോ?
നിലവിലുള്ള പാലം പുതുക്കിപ്പണിയുന്നതിനാൽ ഇപ്പോൾ ബീച്ചി ലേയ്ക്കുള്ള യാത്ര ഈ വഴിയാണു.
കായലും കരയും.




56 comments:

ഖാന്‍പോത്തന്‍കോട്‌ said...

കണ്ടു.... വായിച്ചു... ഇഷ്ടമായി.... തുടരുക....!!
സ്നേഹത്തോടെ
ഖാന്‍ പോത്തന്‍ കോട്

Anonymous said...

ചേച്ചി മരുമകളായി ചെറായിയില്‍ വന്നു. ഞാന്‍ തൊട്ടടുത്ത് തന്നെ മുനമ്പത്ത് മകനായി വളര്‍ന്നു. എന്നിട്ടും ഇതുവരെ മുനമ്പത്തെപ്പറ്റി എഴുതാന്‍ തോന്നിയില്ല. ഈ പോസ്റ്റിന് നന്ദി.

Unknown said...

നല്ല വിവരണം..

ലതി ചേച്ചിയേ, വന്നാല്‍ ഞണ്ടും മീനും മറ്റും നന്നായി വച്ചു തരാമോ? വേണേല്‍ ഒരു 10-20 കൂട്ടുകാരേം കൂട്ടിയേക്കാം, വരട്ടോ??

Rare Rose said...

ലതി ചേച്ചീ..,..ചെറായി ഇഷ്ടായീ...ലളിതവും സുന്ദരവുമായി എഴുതിയിരിക്കുന്നു...:)

നാടന്‍ said...

ഒരു പ്രാവശ്യം മാത്രമേ ചെറായി ബീച്ചില്‍ പോയിട്ടുള്ളൂ ... എന്റമ്മേ ... എന്താ തിരക്ക്‌ ! ഏതാണ്ട്‌ പള്ളിപ്പെരുനാളിന്റെ തിരക്കിനിടയില്‍ പെട്ടപോലെ ... കൂടെ ഫ്രീ ആയി ട്രാഫിക്‌ ബ്ലോക്കും ! പിന്നെ അങ്ങോട്ട്‌ പോകാന്‍ തോന്നിയിട്ടില്ല.

Unknown said...

ചേറായി ബീച്ച് എനിക്ക് വളരെ അധികം ഇഷടമുള്ള സ്ഥലമാണ്
നാട്ടിലാകുമ്പോള്‍ ഇടക്കിടെ അവിടെ വരാറുണ്ട്
ഈ നല്ല പോസ്റ്റിന്
ആശംസകള്‍

മാണിക്യം said...

എറണാകുളത്തു നിന്നുള്ള ആ ബോട്ട് യാത്ര
അതിമനോഹരമായിരുന്നു! ദൈവത്തിന്റെ സ്വന്തം നാട് എന്നു ആരും പറഞ്ഞു പോകും!
പുരോഗമനം നല്ലതു തന്നെ എന്നാലും
നമ്മുടെ ഗ്രാമഭംഗി അന്യമാവുന്നു ല്ലേ?
ചെറായിയെ പറ്റിയുള്ള വിവരണം അസ്സലായി!
അടുത്ത വരവില്‍ ഒരു ദിവസം
ചെറായില്‍ തന്നെ...

Lathika subhash said...

ഖാന്‍,അമ്പാടീ,നിഷാദ്,rare rose,നാടന്‍,
അനൂപ്, മാണിക്യം- എല്ലാവര്‍ക്കും നന്ദി.
അമ്പാടിക്ക് ഇനിയും എഴുതാം. മുനമ്പത്തെക്കുറിച്ചും നമ്മുടെ പുലിമുട്ടിനെക്കുറിച്ചും.
നല്ല ചിത്രങ്ങളുടെ അകമ്പടിയോടെ..
നിഷാദ്,ധൈര്യമായി വരിക.10-20 കൂട്ടുകാരോ?
ഒരു പ്രശ്നവുമില്ല മോനേ..ഭക്ഷണമൊക്കെ വച്ചു തരാം.മാണിക്യത്തിനും സ്വാഗതം.

കുഞ്ഞന്‍ said...

ചേച്ചി..

മനോഹരമായ വര്‍ണ്ണന..!

കൂടുതല്‍ എഴുതുക..കൂടുതല്‍ അറിവ് പകരുക.

Lathika subhash said...

കുഞ്ഞാ,
നന്ദി,ഒരുപാട് നന്ദി.

Manikandan said...

വൈപ്പിന്‍ കരയെക്കുറിച്ചു സമഗ്രമായി പ്രതിപാദികുന്ന ഒരു ബ്ലോഗ് വേണം. ചിത്രങ്ങളും, പ്രധാന സ്ഥലങ്ങളും എല്ലാം ഉള്‍‌പ്പെടുത്തി ഒരു ബ്ലോഗ്. കാരണം മിക്കവാറും ഞാന്‍ പരിചയപ്പെടുന്ന മലയാളികള്‍ക്ക് വൈപ്പിനെ കുറിച്ചു പറയാന്‍ കുപ്രസിദ്ധമായ സംഭവങ്ങള്‍ മാത്രമേ ഉള്ളു. മദ്യദുരന്തം, വെള്ളത്തിന്റെ അഭാവം എന്നിങ്ങനെ. എന്നാല്‍ ഇവിടെ പറഞ്ഞപോലെ കേരളം കണ്ട സാമൂഹ്യപരിഷ്‌കര്‍ത്താക്കളില്‍ ഒരാളായ സഹോദരന്‍ അയ്യപ്പന്‍, പ്രമുഖ ചലച്ചിത്രതാരങ്ങളായിരുന്ന ശങ്കരാടി എന്ന ചന്ദ്രശേഖര മേനോന്‍‌, വിന്‍‌സെന്റ് പിന്നെ ഇപ്പോളത്തെ നടന്മാരില്‍ പ്രമുഖരായ സിദ്ദിക്ക്, ദിലീപ്, പിന്നണി ഗായിക ജ്യോത്സന, പ്രമുഖ നാടകകൃത്ത് ബലന്‍ അയ്യമ്പിള്ളി, ബാലസാഹിത്യകാരന്‍ സിപ്പി സാര്‍, അങ്ങനെ എത്ര വ്യക്തികള്‍. ലോകപ്രശസ്തിയാര്‍ജ്ജിച്ച വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ആരധനാലയങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു വിവരണം. അതിനു ചേച്ചിക്കു സാധിക്കട്ടെ എന്നാശംസിക്കുന്നു.

Lathika subhash said...

മണീ,
നന്ദി. ഞാന്‍ വൈപ്പിന്‍കരയെക്കുറിച്ച് എഴുതാന്‍ ശ്രമിക്കാം.സഹായിച്ചാല്‍ മതി.

Sapna Anu B.George said...

വായിച്ചു വായിച്ചു ക്ഷ’ പിടിച്ചുട്ടോ.....

Kunjipenne - കുഞ്ഞിപെണ്ണ് said...

ഇത്രേം വിശദമാക്കണ്ട. ഈ സീര്യല് ഒരോ ദിവസവും നിര്ത്തുന്പോലെ സസ്പെന്സിട്ട് നിര്ത്തുക ഞങ്ങള്ക്കിനി ചേറായില് എന്നതാ കാണാനുള്ളെ?

Lathika subhash said...

എന്റെ കോട്ടയംകാരിക്ക്,
ഒരുപാട് നന്ദി.
കുഞ്ഞിപ്പെണ്ണേ’
നിര്‍ദ്ദേശം സ്വീകരിച്ചിരിക്കുന്നു.
നന്ദി.

ഉപാസന || Upasana said...

Good
:-)
Upasana

nandakumar said...

നന്നായിട്ടുണ്ട്.

വൈപ്പിന്റെ അയല്‍നാട്ടുകാരന്‍

നന്ദപര്‍വ്വം-

nandakumar said...

നന്നായിട്ടുണ്ട്.

വൈപ്പിന്റെ അയല്‍നാട്ടുകാരന്‍

നന്ദപര്‍വ്വം-

poor-me/പാവം-ഞാന്‍ said...

I was stck at cherayi Jn without knowing the path to cherayi beach.thanx for gdng me.will you pl tell me how to go to cherayi Jn from cherai beach .Am stuck their.

Anonymous said...

pl read THEIR as THERE in the last sntnce .

Sapna Anu B.George said...

കേട്ടിട്ടെയുള്ളു...അതിനടുത്തുള്ള ഒരു കോട്ടയം സ്വദേശിയാണ്.നല്ല വിവരണം ലതി.

B Shihab said...

ആശംസകള്‍......

B Shihab said...

ആശംസകള്‍......

Ranjith chemmad / ചെമ്മാടൻ said...

കൊച്ചിയെയും നമ്മുടെ കേരളത്തിനെയുമൊക്കെപ്പറ്റി
ഇങ്ങനെ കൊതിപ്പിച്ചെഴുതി പ്രവാസികളെ വിഷമിപ്പിക്കല്ലേ മാഷേ...
ഇപ്പൊ എല്ലാം നിര്‍ത്തി തിരിച്ചുപോരും.....
എന്തായാലും അക്ഷരവറ്ണ്ണനകളിലൂടെയെങ്കിലും
ഇങ്ങനെ ആസ്വദിക്കാന്‍ കഴിയുന്നുണ്ടല്ലോ..
അതു തന്നെ മഹാ ഭാഗ്യം!
ആശംസകള്‍......

അനില്‍ശ്രീ... said...

ചെറായി. ഇതു വരെ വന്നിട്ടില്ല... ബോള്‍ഗാട്ടിയില്‍ ധാരാളം പ്രാവശ്യം.. ഇനിയിരിക്കല്‍ ചെറായിയില്‍ വരും... അന്ന് കോട്ടയത്തല്ലെങ്കില്‍ ചെറായിയില്‍ കാണാം. അല്ലെങ്കില്‍ കോട്ടയത്ത് വച്ച്.

വിജയലക്ഷ്മി said...
This comment has been removed by the author.
വിജയലക്ഷ്മി said...

Lathi..post nannayrikkunnu mole.nalla vivarana,nanmakal nerunnu...!!

Anonymous said...

ആ ചെറായിലേക്ക് വരണം....
ത്രിശ്ശൂരില്‍ നിന്ന് വഴിയേതാ?.........
ബോട്ടില്‍ പോകാനിഷ്ടമാണ് ...

Unknown said...

ചെറായി മിക്കവാറും വരാറുണ്ടായിരുന്നു.

ജെ പി വെട്ടിയാട്ടില്‍ said...

ഞാനിത് വായിച്ചിട്ട് ഒരു ദിവസം ചെറായി ബീച്ചിലേക്ക് യാത്രയായി.. പകുതി വഴിയായപ്പോള്‍ ഒരു അമ്മൂ എന്റെ വാഹനത്തിന് കൈ കാണിച്ചു.
ഞാന്‍ സാധാരണ വണ്ടി നിര്‍ത്തുകയോ ലിഫ്റ്റ് കൊടുക്കുകയോ ചെയ്യാറില്ല. ആരെയും എന്റെ വണ്ടീല് കയറ്റുകയും ചെയ്യാറില്ല. എന്റെ പാറുകുട്ടിയെ പോലും.
പക്ഷെ ഈ അമ്മൂമ്മയെ കണ്ടപ്പോള്‍ എന്റെ കാല്‍ യാന്ത്രികമായി ബ്രേക്ക് പെടലില്‍ അമര്‍ന്നു.
‘മോനെ എനിക്ക് തീരെ നടക്കാന്‍ വയ്യ. എന്നെ അടുത്ത കവലയിലൊന്ന് വിടാമോ’
ഇല്ല എന്ന് പറയാന്‍ തോന്നിയില്ല. എന്റെ ചേസിസ് ഉയരമുള്ള പജീരോ വണ്ടിയില്‍ അമ്മാമ്മയെ സത്യത്തില്‍ എടുത്ത് കയറ്റേണ്ടി വന്നു.
അടുത്ത കവലയില്‍ എത്തിയപ്പോള്‍, കുറച്ചും കൂടി, കുറച്ചും കൂടി എന്ന് പറഞ്ഞ് ഒരു പാട് വളവും തിരിവും കടന്ന് അമ്മാമ്മയുടെ വീട്ടു മുറ്റത്ത് എത്തി.
ഞാന്‍ അമ്മാമ്മയെ എടുത്ത് മുറ്റത്ത് ഇറക്കി. അമ്മാമ്മ എന്നോട് പറഞ്ഞു ഇപ്പോള്‍ 2 മണി കഴിഞ്ഞല്ലോ മോനെ എന്തെങ്കിലും ആഹരിച്ചിട്ട് പോയാല്‍ മതിയല്ലോ എന്ന്.
എന്നാ അങ്ങിനെ ആവട്ടെ എന്ന് പറഞ്ഞു. അങ്ങിനെ ചുരുക്കിപ്പറഞ്ഞാല്‍ ഞാന്‍ അമ്മൂമക്ക് അടുക്കളയില്‍ സഹായിയായി നില്‍ക്കേണ്ടി വന്നു.
തിരിച്ച് ചെറായി ലക്ഷ്യം വെച്ച് വണ്ടി ഓടിച്ചു, ഓടിച്ചു, വഴി തെറ്റി പിന്നേയും അമ്മാമ്മയുടെ വീട്ടില്‍ തന്നെ എത്തി..
പിന്നെയും അവിടെ കയറി കാപ്പി ഒക്കെ കുടിച്ചു, തിരിക്കുമ്പോള്‍ മണി 4.
അങ്ങിനെ ചെറായി യാത്ര കുളമായി. നേരെ പറൂരില്‍ നിന്ന് എറണാകുളത്ത് പോയി അവിടെ താമസിച്ചു. പിറ്റേ ദിവസം കാലത്ത് നാട്ടിലേക്ക് യാത്രയായി.
ചെറായി പോകുമ്പോള്‍ ലക്ഷ്മിക്കുട്ടിയുടെ വീട്ടിലും പോകാമെന്ന് കരുതി.
ഇനി ഒരിക്കലാകാം ചെറായി യാത്ര........

ജെ പി വെട്ടിയാട്ടില്‍ said...

ഞാനിത് വായിച്ചിട്ട് ഒരു ദിവസം ചെറായി ബീച്ചിലേക്ക് യാത്രയായി.. പകുതി വഴിയായപ്പോള്‍ ഒരു അമ്മൂ എന്റെ വാഹനത്തിന് കൈ കാണിച്ചു.
ഞാന്‍ സാധാരണ വണ്ടി നിര്‍ത്തുകയോ ലിഫ്റ്റ് കൊടുക്കുകയോ ചെയ്യാറില്ല. ആരെയും എന്റെ വണ്ടീല് കയറ്റുകയും ചെയ്യാറില്ല. എന്റെ പാറുകുട്ടിയെ പോലും.
പക്ഷെ ഈ അമ്മൂമ്മയെ കണ്ടപ്പോള്‍ എന്റെ കാല്‍ യാന്ത്രികമായി ബ്രേക്ക് പെടലില്‍ അമര്‍ന്നു.
‘മോനെ എനിക്ക് തീരെ നടക്കാന്‍ വയ്യ. എന്നെ അടുത്ത കവലയിലൊന്ന് വിടാമോ’
ഇല്ല എന്ന് പറയാന്‍ തോന്നിയില്ല. എന്റെ ചേസിസ് ഉയരമുള്ള പജീരോ വണ്ടിയില്‍ അമ്മാമ്മയെ സത്യത്തില്‍ എടുത്ത് കയറ്റേണ്ടി വന്നു.
അടുത്ത കവലയില്‍ എത്തിയപ്പോള്‍, കുറച്ചും കൂടി, കുറച്ചും കൂടി എന്ന് പറഞ്ഞ് ഒരു പാട് വളവും തിരിവും കടന്ന് അമ്മാമ്മയുടെ വീട്ടു മുറ്റത്ത് എത്തി.
ഞാന്‍ അമ്മാമ്മയെ എടുത്ത് മുറ്റത്ത് ഇറക്കി. അമ്മാമ്മ എന്നോട് പറഞ്ഞു ഇപ്പോള്‍ 2 മണി കഴിഞ്ഞല്ലോ മോനെ എന്തെങ്കിലും ആഹരിച്ചിട്ട് പോയാല്‍ മതിയല്ലോ എന്ന്.
എന്നാ അങ്ങിനെ ആവട്ടെ എന്ന് പറഞ്ഞു. അങ്ങിനെ ചുരുക്കിപ്പറഞ്ഞാല്‍ ഞാന്‍ അമ്മൂമക്ക് അടുക്കളയില്‍ സഹായിയായി നില്‍ക്കേണ്ടി വന്നു.
തിരിച്ച് ചെറായി ലക്ഷ്യം വെച്ച് വണ്ടി ഓടിച്ചു, ഓടിച്ചു, വഴി തെറ്റി പിന്നേയും അമ്മാമ്മയുടെ വീട്ടില്‍ തന്നെ എത്തി..
പിന്നെയും അവിടെ കയറി കാപ്പി ഒക്കെ കുടിച്ചു, തിരിക്കുമ്പോള്‍ മണി 4.
അങ്ങിനെ ചെറായി യാത്ര കുളമായി. നേരെ പറൂരില്‍ നിന്ന് എറണാകുളത്ത് പോയി അവിടെ താമസിച്ചു. പിറ്റേ ദിവസം കാലത്ത് നാട്ടിലേക്ക് യാത്രയായി.
ചെറായി പോകുമ്പോള്‍ ലക്ഷ്മിക്കുട്ടിയുടെ വീട്ടിലും പോകാമെന്ന് കരുതി.
ഇനി ഒരിക്കലാകാം ചെറായി യാത്ര........

Nisar said...

ഈ ലളിതമായ വരികളില്‍ ഞ്ഞാന് മനസ്സിലാക്കുന്നു ചെറായിയുടെ സൌദര്യം . ഇനിയും എഴുതാന്‍ കഴിയട്ടെ
എല്ലാ ആശംസകളും ........

നാട്ടുകാരന്‍ said...

ചെമ്മീന്‍ തരാമെന്നു പറഞ്ഞാല്‍ ലോകത്തെവിടെയും ഞാന്‍ വരാം.

Unknown said...

മീറ്റ്‌ ആഗസ്റ്റില്‍ ആണെങ്കില്‍ ഞാന്‍ എന്‍റെ പെണ്ണിനേയും കൂട്ടി അങ്ങ് വന്നേക്കാം .

Lathika subhash said...

നാട്ടുകാരാ,
ചെമ്മീന്‍ തരാം. ഞാനും എന്‍റെ ലോകവും, സ്വാഗതം .വായിക്കാന്‍ ഇവിടെ എത്തിയ എല്ലാവര്‍ക്കും നന്ദി.

കേരളഫാര്‍മര്‍ said...

ഇനി ബൂലോഗ ബ്ലോഗന്മാരെല്ലാം കൂടെ ചെറായിലേയ്ക്ക് ഒഴുകുകയല്ലെ.

:: niKk | നിക്ക് :: said...

അപ്പൂസിന്റെ മീറ്റ് ‘ന്‍’ ഈറ്റ് ബ്ലോഗില്‍ നിന്ന് ഇവിടെയെത്തി. പുതിയ ബൂലോകവാസികളെയൊന്നും നമുക്ക് നല്ല നിശ്ചയല്യ... എങ്കിലും, ചെറായിലുള്ള താങ്കളുടെ ബ്ലോഗ് ഒന്ന് സന്ദര്‍ശിച്ചേക്കാം എന്ന് കരുതി...

നല്ല വിവരണം :-)

വീണ്ടും എപ്പോഴെങ്കിലും സമയാനുസൃതം ഇതു വഴിവരാം...

Lathika subhash said...

പഴയ പോസ്റ്റ് ചിത്രങ്ങൾ ചേർത്ത് ഇട്ടതാണേ...
ചിത്രങ്ങൾ കണ്ണൻ എടുത്തതും ഞാൻ ഗൂഗിളിൽ നിന്നും കടം കൊണ്ടതും.

Sureshkumar Punjhayil said...

Sughamulla oru yaathrayude anubhoothi...!

Manoharam, Ashamsakal...!!!

Unknown said...

നല്ല അസല്‍ പടങ്ങള്‍ ചേച്ചീ, വിവരണവും.............

(ലോകം മുഴുവന്‍ പോസ്റ്റിയ നീരുവിന്റെ കുറ്റസമ്മതത്തില്‍ ഒരു ധ്വനിയുണ്ടോ ചേച്ചീ??
മുറ്റത്തെ മുല്ലയുടെ മണം നഷ്ടമാക്കിയ കുറ്റബോധം.. )

Unknown said...

ഓ ടോ. കുഞ്ഞിപെണ്ണെ കരയാതെ..
ചെറായില്‍ കാണാന്‍ പൂരമല്ലേ പൂരം.

അരവിന്ദ് :: aravind said...

ഹലോ ലതിയേച്ചീ
ചെറായി മീറ്റിനോടനുബന്ധിച്ച് പ്രശസ്തമായ ചെമ്മീന്‍ വടയുടെ റെസിപ്പി ഒന്ന് പോസ്റ്റ് ചെയ്യാമോ?
കൊതി സഹിക്കാന്‍ മേല! ഉണ്ടാക്കി നോക്കാനാ.

നന്ദി! :-)

K C G said...

ചിത്രങ്ങളൊക്കെ നല്ല മിഴിവാര്‍ന്നത്‌. വല്ലാര്‍പ്പാടം പള്ളിയില്‍ നീരു എന്നേയും കൂട്ടുകാരേയും കൂട്ടിക്കൊണ്ടു പോയി ഞങ്ങള്‍ എറണാകുളത്തു വന്നപ്പോള്‍.ഈ പോസ്റ്റ്‌ കണ്ടപ്പോള്‍ അതും ഒരു സന്തോഷമായി.

ചേലേരിയാന്‍ said...

nannayirikkunnu

Sapna Anu B.George said...

ചെറായിയെ പറ്റിയുള്ള വിവരണം വായിച്ച,കോട്ടയം സ്വദേശിയാണ് ഞാന്‍

B Shihab said...

കൊള്ളാം

Anonymous said...

വൈകിയാണെങ്കിലും വായിച്ചു വളരെ ഇഷ്ടമായി, ചേച്ചി ലൈറ്റ്‌ഹൌസ്‌ പുതുവൈപ്പിലാണ് സ്ഥിതി ചെയുന്നത്. ഇതിലെ ചിത്രം പുതുവൈപ്പ് ലൈറ്റ്‌ഹൌസിന്റെതല്ല.
by
raseenajahan

Bijoy said...

Dear blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://entesancharam.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

KeralaTravel

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

വീകെ said...

ചെറായി എന്റടുത്താണെങ്കിലും വിശദമായിട്ടറിയില്ലായിരുന്നു.

കഴിഞ്ഞ ഒഴിവുകാലം ചിലവഴിക്കാൻ ഒരു ദിവസം ചെറായി ബീച്ചിൽ വന്നിരുന്നു ഞാനും കുടുംബവും. പക്ഷെ ചെറായിക്കാരുടെ ചെമ്മി‍ൻ കറിയൊ,ഞണ്ടു കറിയൊ കഴിക്കാൻ സമയം കിട്ടിയില്ല. ഇനിയൊരിക്കലാവട്ടെ...
വിവരണം വളരെ നന്നായിരിക്കുന്നു.

ആശംസകൾ..

Sapna Anu B.George said...

ഉഗ്രൻ വിശദീകരണവും,സുന്ദരമായചിത്രങ്ങളും ലതി...ഈ കരയൊക്കെ ചേർന്ന് കിടക്കുന്ന ദേശമായ
കോട്ടയത്താൺ,ഞാൻ,എന്നിട്ടും ബോൾഗാട്ടിയിലല്ലാതെ മറ്റെങും പോയിട്ടില്ല.യാത്രാ‍ വിവരങ്ങക്കും അടുത്ത പോസ്റ്റിനുമായി വീണ്ടും വരാം

Manoraj said...

chechykku,

vayichappol ethandu chechyude ella blogilum vereuthe onnu kayari.. appolanu nammude natine kurichezhuthiyathu kandath.. athinu chechyikk nandi...pakshe, cheraiyude ella nanmakalum paranjappol , enthukondanu chechy cheraiye avaganikkunna (allengil vyipnekareye motham avaganikkunna) rashtreeya kare kurichu parayathirunnath.. nammude swantham karuthala palam muthal ethandu 7~8 palangal vyipn karayude theerasapangalayi ennumille? ottum deshyam thonnenda..oru CPM karant vachakangalayi kanenda..njan thikachum oru INC anubhavi thanneyanu... so etharam karyangal koodi chehcye pollullavar munnottu kondu varanam...pettamma allengilum, chechye marumakalayi ethiretta natalle ethu...

വെഞ്ഞാറന്‍ said...

സ്ത്രീകള്‍ക്ക് ഫോട്ടോ എടുക്കാന്‍ അറിയില്ലെന്ന് ആരാ പറഞ്ഞത്? നന്നായിരിക്കുന്നു. ഫോട്ടോഗ്രഫിപ്രിയന്‍ എന്ന നിലയ്ക്ക് ഒരു കാര്യം കൂടി പറഞ്ഞോട്ടേ. ഫോട്ടോകളുടെ സാങ്കേതിക വിശദാംശങ്ങള്‍ കൂടി നല്‍കിയിരുന്നെങ്കില്‍ പ്രയോജനകരമ്മയിരുന്നു.

Jishad Cronic said...

അടിപ്പൊളി ആയിട്ടുണ്ട്....

naveenjjohn said...

മനോഹരമായ വിവരണം... പണ്ടൊക്കെ വല്ലാര്‍പാടം പള്ളിയില്‍ പോകാന്‍ ബോട്ടില്‍ പോയതോര്‍മ്മ വന്നു... ഓച്ചന്തുരുത് എന്‍റെ ഒരു കസിന്‍റെ വീടുണ്ട്...ചെറുപ്പത്തില്‍ അവിടെ പോയിരുന്നതും ഇതേപോലെ ബോട്ടിലായിരുന്നു ..ഇപ്പോഴും വരാറുണ്ട് അവിടെ... മിക്കപ്പോഴും.... പോസ്റ്റിനു നന്ദി... പഴയകാലത്തെ ഓര്‍മ്മിപ്പിച്ചതിനു പിന്നേം നന്ദി...

ഇ.എ.സജിം തട്ടത്തുമല said...

ഈ പോസ്റ്റ് ഞാൻ ഇപ്പോഴാണ് വായിക്കുന്നത്. കാഴ്ചകൾ പോലെ മനോഹരമാണ് വിവരണവും. അവിടുത്തെ പ്രകൃതി ദൃശ്യങ്ങളിലേയ്ക്ക് ഒരു സ്വപ്നത്തിലെന്ന പോലെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

ഈയിടെ ഈ ബ്ലോഗ് വഴിയൊന്നും വരാറില്ലെന്നു തോന്നുന്നു. തിരക്കുകൾ മനസിലാകും.എങ്കിലും ഇടയ്ക്കെങ്കിലും ഇതുപോലെ നല്ല എഴുത്തുകളുമായി ബൂലോകത്ത് സാന്നിദ്ധ്യം അറിയിക്കൂ ചേച്ചീ!

ഇ.എ.സജിം തട്ടത്തുമല said...

തൊടുപുഴ മീറ്റ് പോസ്റ്റ് ലിങ്ക്:

http://easajim.blogspot.com/2011/08/blog-post.html